Stabbed : അമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണി: അതേ കത്തി പിടിച്ചു വാങ്ങി സഹോദരനെ കുത്തി പരിക്കേൽപ്പിച്ച് ജ്യേഷ്‌ഠൻ

അറസ്റ്റിലായത് സുനിൽകുമാർ എന്നാണ് 45കാരനാണ്. ജോസ് എന്ന 42കാരൻ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Stabbed : അമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണി: അതേ കത്തി പിടിച്ചു വാങ്ങി സഹോദരനെ കുത്തി പരിക്കേൽപ്പിച്ച് ജ്യേഷ്‌ഠൻ
Published on

തിരുവനന്തപുരം : സ്വന്തം അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സഹോദരനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തിപ്പരിക്കേൽപ്പിച്ച് ജ്യേഷ്‌ഠൻ. തിരുവനന്തപുരത്താണ് സംഭവം. (Man stabbed his brother in Trivandrum)

അറസ്റ്റിലായത് സുനിൽകുമാർ എന്നാണ് 45കാരനാണ്. ജോസ് എന്ന 42കാരൻ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാൾക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്. വയറിലും മുതുകിലും കുത്തേറ്റു.

ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെ കത്തിയുമായി അമ്മ ഓമനയെ ഭീഷണിപ്പെടുത്തിയ ഇയാൾ, പിന്നീട് വീണ്ടും എത്തി കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് സുനിൽകുമാർ കത്തി പിടിച്ചുവാങ്ങി ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related Stories

No stories found.
Times Kerala
timeskerala.com