മലപ്പുറം : നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തനിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായെന്ന് പറഞ്ഞ് സി പി എം നേതാവ് എം സ്വരാജ്. അദ്ദേഹത്തിൻ്റെ പ്രതികരണം ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു. (M Swaraj about cyber attack)
എൽ ഡി എഫിനെ പിന്തുണയ്ക്കുമ്പോൾ തെറി വിളിച്ച് കണ്ണുപൊട്ടിക്കുന്നത് ശരിയല്ലെന്നും, തനിക്ക് നേരെയുണ്ടായ ആക്രമണം ജമാഅത്തെ ഇസ്ലാമി ഏറ്റുവാങ്ങി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നിലമ്പൂർ ആയിഷയെയുൾപ്പെടെ ഹീനമായി ആക്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. "നിങ്ങളുടെ പരിഹാസം കേട്ട് ഞാന്‍ പേടിച്ചു പോകുമോ എന്ന് നോക്കുക. ഇനി എങ്ങാനും പേടിച്ച് പോയാലോ" സ്വരാജ് പരിഹസിച്ചു. കൂടുതൽ കരുത്തോടെ ആക്രമണം തുടരാനും അദ്ദേഹം പറഞ്ഞു.