Times Kerala

മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ വി​വേ​ച​നം കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​തെ​ന്ന് സി​പി​എം
 

 
cpm flag

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ ജാ​തീ​യ വേ​ർ​തി​രി​വ് കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ഒ​രു​കാ​ല​ത്ത്‌ കേ​ര​ള​ത്തി​ല്‍  ജാ​തീ​യ​മാ​യ അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​യി​ത്തം ഉ​ള്‍​പ്പെ​ടെ​യു​ള്ള ദു​രാ​ചാ​ര​ങ്ങ​ള്‍ നി​ല​നി​ന്നി​രുന്നെന്നും ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​വും തു​ട​ര്‍​ന്നു​വ​ന്ന ദേ​ശീ​യ പ്ര​സ്ഥാ​ന​വും ക​മ്മ്യൂ​ണി​സ്റ്റ്‌ പ്ര​സ്ഥാ​ന​വു​മൊ​ക്കെ ന​ട​ത്തി​യ ഇടപെടലിനെ തുടർന്നാണ് ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ പൊ​തു​വി​ല്‍ ഇ​ല്ലാ​താ​യ​തെന്നും  സി​പി​എം പറഞ്ഞു. 

ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ല്ല ജാ​ഗ്ര​ത ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​ക​ണ​മെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഔ​ദ്യോ​ഗി​ക പ്ര​സ്‌​താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന സാ​മൂ​ഹ്യ അ​വ​ശ​ത​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെന്നും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​എം അ​റി​യി​ച്ചു.

Related Topics

Share this story