ദേശീയപാത വികസനം വൈദ്യുതിക്കാലും ട്രാൻസ്ഫോർമറും അപകടാവസ്ഥയിൽ
May 26, 2023, 11:35 IST

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത ഭാഗത്ത് വൈദ്യുതിക്കാലും ട്രാൻസ്ഫോർമറും അപകടാവസ്ഥയിൽ. ഒരുമനയൂർ വില്യംസിനു സമീപം ഫ്ലൈ ഓവറിന് പൈലിങ് നടക്കുന്ന ഭാഗത്താണ് വൈദ്യുതിക്കാലുകളും ട്രാൻസ്ഫോർമറും വീഴ്ചയുടെ വക്കിലുള്ളത്. കുഴിയുടെ വക്കിൽനിന്ന് ഒന്നര അടിയോളമാണ് വൈദ്യുതിക്കാലിലേക്കുള്ളത്.
ഒരാഴ്ച് മുമ്പ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി വെള്ളമൊഴുകി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അത് പരിഹരിച്ചുവരുന്നതിനിടയിലാണ് മഴ പെയ്ത് മണ്ണിടിച്ചിൽ തുടങ്ങിയത്.
വൻ ദുരന്തമൊഴിവാക്കാൻ നടപടിയെടുക്കണമെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് മുൻപഞ്ചായത്ത് പ്രസിസന്റും നിലവിലെ അംഗവുമയ കെ.ജെ. ചാക്കോ പറഞ്ഞു.