മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക് | Sabarimala

പുലർച്ചെയാണ് അപകടം നടന്നത്
Sabarimala pilgrims' vehicle collides with lorry in Muvattupuzha, One dead
Updated on

എറണാകുളം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മൂവാറ്റുപുഴയ്ക്ക് സമീപമാണ് അപകടം നടന്നത്.(Sabarimala pilgrims' vehicle collides with lorry in Muvattupuzha, One dead)

ഇതര സംസ്ഥാനത്തു നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഇവർ. എതിർദിശയിൽ നിന്നെത്തിയ ലോറിയുമായി വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടുകാരാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com