കുറ്റ്യാടിയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് അഞ്ഞൂറോളം പേർ: പരാതി | Voter list

സാങ്കേതിക പിഴവ് ആണിത്
Around 500 people left out of voter list in Kuttiady
Updated on

കോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വിവരങ്ങൾ അപ്‌ലോഡ് ചെയ്തതിലുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് കുറ്റ്യാടിയിൽ അഞ്ഞൂറോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം ബൂത്തിലെ വോട്ടർമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.(Around 500 people left out of voter list in Kuttiady)

വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള എസ്‌ഐആർ ഫോറം ഇലക്ഷൻ കമ്മീഷന്റെ ആപ്പിൽ അപ്‌ലോഡ് ചെയ്തപ്പോഴാണ് പിഴവ് സംഭവിച്ചത്. മുൻപ് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകൾ തെറ്റായ രീതിയിൽ ആപ്പിൽ രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.

ഇത്രയധികം ആളുകൾ പുറത്തായതോടെ ഇവർക്ക് വീണ്ടും വോട്ടവകാശം ലഭിക്കുന്നതിനായി ഹിയറിംഗിന് പോകേണ്ടി വരുന്ന അവസ്ഥയാണുള്ളത്. വർഷങ്ങളായി വോട്ടുണ്ടായിരുന്നവർ പോലും പട്ടികയിൽ നിന്ന് പുറത്തായതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ബിഎൽഒയ്ക്ക് (BLO) ഗുരുതരമായ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com