വെള്ളാപ്പള്ളിക്ക് ഐക്യദാർഢ്യം: 'രക്തതിലകം' ചാർത്തി വനിതാ സംഘം | Vellapally Natesan

വെല്ലുവിളികളുടെ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം
വെള്ളാപ്പള്ളിക്ക് ഐക്യദാർഢ്യം: 'രക്തതിലകം' ചാർത്തി വനിതാ സംഘം | Vellapally Natesan
Updated on

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാന്നാർ യൂണിയൻ വനിതാസംഘത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം. വിരൽ മുറിച്ച് രക്തം പൊടിച്ച് നെറ്റിയിൽ തിലകം ചാർത്തിയാണ് വനിതകൾ പ്രതിജ്ഞയെടുത്തത്. കൂടാതെ, രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് ഇവർ വെള്ളാപ്പള്ളി നടേശന് അയച്ചുനൽകുകയും ചെയ്തു.(Solidarity with Vellapally Natesan, Women's group takes blood pledge)

വെള്ളാപ്പള്ളി നടേശനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങളിലും വർഗ്ഗീയ പരാമർശങ്ങൾക്കെതിരായ പ്രതിഷേധത്തിലുമാണ് വനിതാ സംഘം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് അവാർഡ് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിനെതിരെയായിരുന്നു പ്രധാന പ്രതിഷേധം.

മാന്നാറിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. കണയന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലും ഐക്യദാർഢ്യ പരിപാടികൾ നടന്നു. ഹാരിസ് മുതൂരിന്റെ കോലത്തിൽ കരി ഓയിൽ ഒഴിച്ച ശേഷമാണ് പ്രവർത്തകർ അത് കത്തിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com