തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിൽ നിന്നും സുരക്ഷാ ക്രമീകരണങ്ങളിൽ നിന്നും കറുത്ത കാറുകളും അമിത സുരക്ഷയും ഒഴിവാക്കുന്നു. മുൻ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ പോലീസ് ഫണ്ടിൽ നിന്നും പ്രത്യേകമായി വാങ്ങി നൽകിയിരുന്ന രണ്ട് കറുത്ത ഇന്നോവ കാറുകളും പോലീസ് തിരികെ ഏറ്റെടുത്തു.(Designated Chief Minister VD Satheesan Rejects Black Cars And Excess Security Escort)
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് യാത്ര ചെയ്യാൻ വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണ വകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, പുതിയ ആഭ്യന്തര മന്ത്രി ആവശ്യപ്പെടുകയാണെങ്കിൽ കറുത്ത കാറുകൾ വീണ്ടും വിട്ടുനൽകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, തന്റെ ഔദ്യോഗിക യാത്രകളിൽ കനത്ത സുരക്ഷയും അനാവശ്യ വാഹന വ്യൂഹങ്ങളും വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പോലീസിന് കർശന നിർദ്ദേശം നൽകി. പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള മറ്റ് അധിക സുരക്ഷാ വാഹനങ്ങൾ തന്റെ കൂടെ വേണ്ടെന്നാണ് സതീശന്റെ നിലപാട്. യാത്ര പോകുമ്പോൾ സാധാരണക്കാരായ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. എസ്‌കോർട്ട് വാഹനം പോലും ഒഴിവാക്കണമെന്നായിരുന്നു സതീശൻ ആദ്യം ആവശ്യപ്പെട്ടതെങ്കിലും, പ്രോട്ടോക്കോൾ പ്രകാരം അത് നിർബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തുകയായിരുന്നു.
Story Summary
Designated CM VD Satheesan has decided to change the official black vehicle, prompting the police to reclaim the black Innova cars used by former CM Pinarayi Vijayan. Satheesan also directed the police to reduce his security convoy, strictly instructing them not to block roads or cause public inconvenience during his travels.

