സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റിന്റെ രണ്ടും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലറിക്കല്‍ അസിസ്റ്റന്റിന്റെ ഓരോ ഒഴിവുകളുമാണുള്ളത്. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സമാന തസ്തികകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന മേയ് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, 'ജനഹിതം ടി.സി.27/6(2), വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്ബ്യൂട്ടര്‍ സയന്‍സ്) / എം.സി.എ. / ബി.എസ്.സി. (കമ്ബ്യൂട്ടര്‍ സയന്‍സ്) / എം.എസ്.സി. (കമ്ബ്യൂട്ടര്‍ സയന്‍സ്) / സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ഐ.ടി.സി (കമ്ബ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ് യോഗ്യതകളില്‍ ഏതെങ്കിലുമുള്ളവരായിരിക്കണം. ടൈപ്പിംഗ് പരിചയവും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

Share this story