കൊച്ചി: ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങൾക്ക് പുതുമയേകാൻ ഡി ബിയേഴ്‌സ് ഇന്ത്യ (De Beers India) ‘ലവ് ഫ്രം ബെസ്റ്റി’ (Love From Bestie) എന്ന പ്രത്യേക കാമ്പയിൻ അവതരിപ്പിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ആത്മാർത്ഥ സൗഹൃദങ്ങളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം. ഉറ്റസുഹൃത്തുക്കൾക്ക് അവരുടെ സൗഹൃദബന്ധം ആഘോഷിക്കാനും ഓർമകളാക്കാനും അവസരമൊരുക്കുന്നതാണ് കാമ്പയിൻ.
ആഗസ്റ്റ് 1, 2 തീയതികളിൽ കൊച്ചി, മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, പുണെ, കാൺപൂർ, കോയമ്പത്തൂർ, നാഗ്പൂർ എന്നിവിടങ്ങളിലെ ഫോറെവർമാർക്ക് ഡയമണ്ട് ജ്വല്ലറികൾ ഉൾപ്പെടെ 60 റീട്ടെയിൽ പാർട്ണർ സ്റ്റോറുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് ഡി ബിയേഴ്‌സിന്റെ ഡയമണ്ട് കളക്ഷനുകൾ അടുത്തറിയാനും വിവിധ ഇൻ-സ്റ്റോർ അനുഭവങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
കാമ്പയിന്റെ പ്രധാന ആകർഷണം കൂട്ടുകാർക്ക് ജോഡികളായി ധരിക്കാവുന്ന ‘ബെസ്റ്റി ബ്രേസ്‌ലെറ്റ് കളക്ഷൻ’ ആണ്. പ്രകൃതിദത്ത വജ്രങ്ങൾ ഉപയോഗിച്ച് നിർമിച്ച നാല് വ്യത്യസ്ത ഡിസൈനുകളിലാണ് ഈ ബ്രേസ്‌ലെറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. ബാഗെറ്റ്, റൗണ്ട് ഡയമണ്ടുകൾ ഉപയോഗിച്ച് മോഴ്‌സ് കോഡിൽ രൂപകൽപ്പന ചെയ്ത ‘BFF’ സിഗ്നേച്ചർ പാറ്റേണും രണ്ട് ബ്രേസ്‌ലെറ്റുകൾ ചേർന്നാൽ മാത്രമേ പൂർണമാകുന്ന ഇന്റർലോക്കിംഗ് ഡിസൈനും ഇതിന്റെ പ്രത്യേകതകളാണ്.
സ്റ്റോറുകളിലെത്തുന്ന സുഹൃത്തുക്കൾക്കായി സൗജന്യമായി മൂന്ന് പ്രത്യേക അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ‘ബോണ്ട് ടുഗെദർ’ എന്ന എക്‌സ്പ്രസ് നെയിൽ ആർട്ട്, ‘ക്രിയേറ്റ് ടുഗെദർ’ എന്ന ബാഗ് ചാം നിർമ്മാണം, ‘ക്യാപ്‌ചർ ഫോറെവർ’ എന്ന ഫോട്ടോ അനുഭവവും ‘ബെസ്റ്റി കോൺട്രാക്റ്റ്’ ഒപ്പുവെക്കലും ഇതിൽ ഉൾപ്പെടുന്നു. സൗഹൃദത്തിന്റെ മനോഹരമായ ഓർമ്മകൾ സമ്മാനിക്കുകയെന്നതാണ് ഈ പരിപാടികളുടെ ലക്ഷ്യം.
യഥാർത്ഥ സൗഹൃദങ്ങൾ സൃഷ്ടിക്കപ്പെടുന്നതല്ല, അവ സ്വാഭാവികമായി രൂപപ്പെടുന്നതാണെന്ന് ഡി ബിയേഴ്‌സ് ഇന്ത്യയുടെ കാറ്റഗറി മാർക്കറ്റിംഗ് കൺട്രി ഹെഡ് ടോറഞ്ച് മേത്ത പറഞ്ഞു. സ്ത്രീകൾക്ക് അവരുടെ ആത്മാർത്ഥ സൗഹൃദങ്ങൾ കൂടുതൽ അർത്ഥവത്തായി ആഘോഷിക്കാൻ അവസരമൊരുക്കുന്ന കാമ്പയിനാണിത്. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ‘ലവ് ഫ്രം ബെസ്റ്റി’യെ എല്ലാ ഫ്രണ്ട്ഷിപ്പ് ഡേയിലും കാത്തിരിക്കുന്ന ഒരു വാർഷിക ആഘോഷമാക്കി മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
Story Summary:
De Beers India has launched the ‘Love From Bestie’ campaign to celebrate Friendship Day with exclusive in-store experiences and a special diamond bracelet collection. The campaign will be held on August 1 and 2 across 60 retail partner stores in major Indian cities.


