Times Kerala

കടുത്ത വരൾച്ചമൂലമുള്ള കൃഷിനാശം: ഇടുക്കിയിൽ സന്ദർശിച്ച് മന്ത്രി പി പ്രസാദ്

 
 ദാരിദ്ര്യം മറച്ചു വെക്കേണ്ടതല്ല, മാറ്റി എടുക്കപ്പെടേണ്ടതാണെന്ന് പി. പ്രസാദ്
കടുത്ത വരൾച്ചയെത്തുടർന്നുണ്ടായ കൃഷിനാശത്തിൽ ഇടുക്കി ജില്ല സന്ദർശിച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. വ്യാപക കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ,കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് മന്ത്രി എത്തിയത്. വ്യാപകമായ കൃഷിനാശമാണ് ഇടുക്കി ജില്ലയിലുണ്ടായതെന്ന് മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
കേന്ദ്രസർക്കാരും കമ്മോഡിറ്റി ബോർഡുകളും ഇക്കാര്യത്തിൽ ഇടപെടൽ നടത്തുകയും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും വേണം. അതിന് നിലവിലെ മാനദണ്ഡങ്ങൾ തടസമാകരുതെന്നും മന്ത്രി പറഞ്ഞു. അടിയന്തര ഇടപെടലുകൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തടസ്സമാവുന്നതിനാൽ ഉദ്യോഗസ്ഥതലത്തിൽ കർഷകർക്ക് ഗുണകരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കും.

Related Topics

Share this story