കോർപ്പറേഷൻ സെക്രട്ടറിയെ മർദിച്ച കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ
Sun, 19 Mar 2023

കോർപ്പറേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്ത് പൊലീസ്. കോർപ്പറേഷൻ സെക്രട്ടറിയെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പിടികൂടി. സംസ്ഥാന സെക്രട്ടറി ഷാജഹാൻ, പ്രാദേശിക നേതാവ് സിജോ ജോസഫ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കെത്തിയ ജീവനക്കാരെ മർദിച്ച കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നോബൽകുമാറും , ഒരു സേവാദൾ നേതാവുമാണ് അറസ്റ്റിലായത്. അറസ്റ്റ് തുടരുമെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത.