'കേന്ദ്രത്തിൻ്റെ ബോധപൂർവ്വമായ ഇടപെടൽ, മേളയെ തകർക്കാനുള്ള ശ്രമം': IFFKയിൽ സിനിമകൾക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ മന്ത്രി സജി ചെറിയാൻ | IFFK

കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു
'കേന്ദ്രത്തിൻ്റെ ബോധപൂർവ്വമായ ഇടപെടൽ, മേളയെ തകർക്കാനുള്ള ശ്രമം': IFFKയിൽ സിനിമകൾക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ മന്ത്രി സജി ചെറിയാൻ | IFFK
Updated on

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവമായ ഇടപെടൽ മൂലമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അറിയിച്ച മന്ത്രി, മേളയെ തകർക്കാനുള്ള ശ്രമമാണിതെന്നും ആരോപിച്ചു.(Deliberate intervention by the Center, Minister Saji Cherian on the incident of denying permission to films at IFFK)

"ഐ.എഫ്.എഫ്.കെ. ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രത്തിന്റെ ബോധപൂർവമായ ഇടപെടലാണ്," മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മേളയിൽ പ്രദർശിപ്പിക്കേണ്ട 19 സിനിമകൾക്കാണ് കേന്ദ്രം ഇതുവരെ അംഗീകാരം നൽകാത്തത്. 187 സിനിമകളുടെ അപേക്ഷയാണ് കേന്ദ്രത്തിന് നൽകിയിരുന്നത്. അപേക്ഷ നൽകാൻ വൈകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം 154 സിനിമകൾക്ക് അനുമതി ലഭിച്ചു. പിന്നീട് നാല് സിനിമകൾക്ക് കൂടി അനുമതി ലഭിച്ചെങ്കിലും 19 സിനിമകൾക്ക് ഇപ്പോഴും അംഗീകാരം ലഭിച്ചിട്ടില്ല.

"കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുകയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഈ മേളയെ തകർക്കാനുള്ള ശ്രമമാണിത്. അടുത്ത മേള നടക്കുമോ എന്നതിൽ പോലും ആശങ്കയുണ്ട്," സജി ചെറിയാൻ ആശങ്ക പ്രകടിപ്പിച്ചു. തടഞ്ഞുവെച്ച സിനിമകൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഉടൻ അനുമതി നൽകണമെന്നും ഇതിനായി വിശദമായ കത്തുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com