HomeKeralaകോൺക്രീറ്റ് പാളി തകർന്നു വീണു: കോഴിക്കോട് വലിയങ്ങാടിയിൽ അപകടം, 3 തൊഴിലാളികൾക്ക്...

കോൺക്രീറ്റ് പാളി തകർന്നു വീണു: കോഴിക്കോട് വലിയങ്ങാടിയിൽ അപകടം, 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം | Concrete collapses

കോഴിക്കോട്: വലിയങ്ങാടിയിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് പാളി തകർന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മേലേക്കാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 5 തൊഴിലാളികളെ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇക്കൂട്ടത്തിൽ 3 പേർക്ക് ആണ് ജീവൻ നഷ്ടമായത്. (Concrete collapses, Accident in Kozhikode)

ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. തകർന്നുവീണ കോൺക്രീറ്റിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുകയാണ്. ഇരുചക്ര വാഹനങ്ങൾ ഇതിനടിയിലായിട്ടുണ്ട്.

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണിത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന് പുറത്താണ് തൊഴിലാളികൾ സാധാരണയായി വിശ്രമിക്കാറുള്ളത്. ഒരാൾ സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയി. പിന്നീട് ബീച്ച് ഫയർഫോഴ്സ് യൂണിറ്റ് എത്തി കോൺക്രീറ്റ് സ്ലാബുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് ഇയാളെ പുറത്തെടുക്കാനായത്.

Clickable Info Box