സപ്ലൈകോ ജീവനക്കാരെ മർദിച്ചതായി പരാതി
Nov 20, 2023, 21:40 IST

മുണ്ടക്കയം: സപ്ലൈകോയുടെ മുണ്ടക്കയത്തെ പീപ്പിൾസ് ബസാർ ജീവനക്കാരെ മൂന്നംഗ സംഘം മർദിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ ബസാറിലെ താൽക്കാലിക ജീവനക്കാരായ മുണ്ടക്കയം പുൽതകടിയേൽ പി.ജി.ലിന്റോ, പാലൂർക്കാവ് സ്വദേശി അജയ് ബാബു എന്നിവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവുമായി ബന്ധപ്പെട്ട് മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. പീപ്പിൾസ് ബസാർ അടച്ചശേഷം വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ പുലിക്കുന്ന് സ്വദേശി വിഷ്ണുവും മറ്റ് രണ്ടുപേരും കൂടി വാഹനം തടഞ്ഞു നിർത്തുകയും ലിന്റുവിനെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്കൂട്ടറിന്റെ താക്കോലും കൈയ്യിലുണ്ടായിരുന്ന ബാഗും സംഘം അപഹരിച്ചതായും ഇതിലുണ്ടായിരുന്ന എണ്ണയിരത്തോളം രൂപ നഷ്ടപ്പെട്ടതായും ഇവർ പറയുന്നു.
