HomeKerala'CPM പറയുന്നതനുസരിച്ച് പോകാൻ കഴിയില്ല, നദിയിലെ മണ്ണ് നീക്കാൻ അടിയന്തര നടപടി,...

‘CPM പറയുന്നതനുസരിച്ച് പോകാൻ കഴിയില്ല, നദിയിലെ മണ്ണ് നീക്കാൻ അടിയന്തര നടപടി, ധനസഹായം നൽകും’: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരെ കണ്ടു. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.(CM VD Satheesan Visits Flood Affected Areas In Pathanamthitta Assures River Desilting)

പത്തനംതിട്ട ജില്ലയ്ക്കായിരിക്കും പ്രഥമ പരിഗണന നൽകുക. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും അത്യാധുനികവുമായ സ്ഥിരം ദുരന്തനിവാരണ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ഇതിന്റെ ആദ്യ പ്രോജക്ട് പത്തനംതിട്ടയിലായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കൂടുതൽ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായെന്നും, അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും മതിയായ സമയം ലഭിച്ചില്ല. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കൂടുതൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കും. അടുത്ത പ്രളയം വരെ കാത്തിരിക്കാതെ അടിയന്തര നടപടികൾ ഉടൻ ആരംഭിക്കും. ദുരന്ത വിവരമറിഞ്ഞ ഉടൻ തന്നെ മന്ത്രിമാരെ അതത് ജില്ലകളിലേക്ക് നിയോഗിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്, വി.ഡി. സതീശൻ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും മധ്യകേരളത്തിൽ വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Story Summary

Chief Minister VD Satheesan visited flood-affected areas and relief camps in Pathanamthitta. Promising immediate action to desilt rivers, the CM announced plans to set up an advanced permanent disaster management system in Pathanamthitta alongside enhanced warning mechanisms and rescue efforts.

WhatsApp Channel Banner

Latest updates

മൊറോക്കോ അതിർത്തി കടന്ന കുടിയേറ്റ തിരക്ക് തുടരുന്നു; സ്യൂട്ടയിൽ...

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കഴിഞ്ഞയാഴ്ച വൻതോതിൽ കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കൻ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു (Ceuta Migrant Crisis). ഭൂരിഭാഗം പേരെയും മൊറോക്കോയിലേക്ക്...

കനത്ത മഴ തുടരുന്നു: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ട്യൂഷൻ...

സൈനിക നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും; പ്രതിരോധ ശക്തിവർധനയെ...

ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുന്ന പുതിയ പ്രതിരോധ ധവളപത്രത്തിലാണ്...

അസമിൽ CRPF ക്യാമ്പിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് ഉദ്യോഗസ്ഥൻ:...

ന്യൂഡൽഹി: അസമിലെ നാഗാവ് ജില്ലയിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.(Assam Nagaon CRPF Camp Firing ASI Kills...

യുഎഫ്‌സി താരം അലൻ നാസിമെന്റോ അന്തരിച്ചു; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന്...

സാവോ പോളോ: ബ്രസീലിയൻ മിക്സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരവും യുഎഫ്‌സി ഫ്ലൈവെയ്റ്റ് പോരാളിയുമായ അലൻ നാസിമെന്റോ 34-ാം വയസ്സിൽ അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുഎഫ്‌സി അറിയിച്ചു....

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...