ആലപ്പുഴയിൽ സിഐടിയു നേതാവിനെ പുറത്താക്കി
May 20, 2023, 06:56 IST

ആലപ്പുഴ: ആലപ്പുഴയിൽ സിഐടിയു നേതാവിനെ പുറത്താക്കി. ടെന്പോ ടാക്സി ഡ്രൈവേഴ്സ് യൂണിയന് നേതാവ് റെജീബ് അലിയെയാണ് പുറത്താക്കിയത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതിനാണ് പുറത്താക്കിയത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.