സോളാറിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി, 'പണി പാളിയല്ലോ' എന്ന് ഭരണപക്ഷം; പിന്നാലെ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സഭ നിർത്തി വച്ച് ചർച്ച ചെയ്യാമെന്ന തീരുമാനത്തോടെ സഭയിൽ ബഹളം. ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചപ്പോൾ പണി പാളിയല്ലോ എന്ന് ഭരണപക്ഷ അംഗങ്ങൾക്കിടയിൽ നിന്ന് പരാമർശം ഉയർന്നതാണ് ബഹളത്തിലേക്ക് നയിച്ചത്. പരിഹാസത്തോടെയുള്ള പരാമർശത്തിൽ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ച് ബഹളം വെക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സോളാർ വിഷയം ചർച്ച ചെയ്യുക. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമായത്. സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേ ഉള്ളെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.