ഈങ്ങാപ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീടിന് തീപിടിച്ചു: രണ്ടര ലക്ഷം രൂപയും വീട്ടുപകരണങ്ങളും കത്തിനശിച്ചു | Fire

കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്
ഈങ്ങാപ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീടിന് തീപിടിച്ചു: രണ്ടര ലക്ഷം രൂപയും വീട്ടുപകരണങ്ങളും കത്തിനശിച്ചു | Fire
Updated on

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ മാപ്പിളപറമ്പിൽ മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി. മുഹമ്മദ് മാസ്റ്ററുടെ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ ഉൾപ്പെടെ വീട്ടുപകരണങ്ങൾ പൂർണ്ണമായും അഗ്നിക്കിരയായി.(Fire breaks out at former panchayat president's house in Kozhikode)

വീടിന്റെ ഇന്റീരിയർ വർക്കുകൾക്കും ഉപകരണങ്ങൾക്കും കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മരത്തടിയിൽ നിർമ്മിച്ച സീലിംഗ് പൂർണ്ണമായും കത്തിയമർന്നു. വയറിംഗ്, കട്ടിലുകൾ, അലമാരകൾ എന്നിവ നശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും പ്രധാന രേഖകളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു.

അപകടസമയത്ത് മുഹമ്മദ് മാസ്റ്ററും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും ചേർന്നാണ് തീയണച്ചത്. മുക്കം ഫയർഫോഴ്‌സിൽ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് അധികൃതർ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലം റവന്യൂ അധികൃതരും പഞ്ചായത്ത് പ്രതിനിധികളും സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

Related Stories

No stories found.
Times Kerala
timeskerala.com