Times Kerala

സ്‌കൂള്‍ പൗള്‍ട്രി ക്ലബിലെ കുട്ടികള്‍ക്ക്  കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

 
u--9

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്‌പെന്‍സറിയും ചേര്‍ന്ന് തട്ടയില്‍ എസ് കെ വി യു പി സ്‌കൂള്‍, പൊങ്ങലടി എസ് വി എച്ച് എസ് സ്‌കൂളുകളിലെ പൗള്‍ട്രി ക്ലബില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

ഒരു കുട്ടിക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നല്‍കിയത്. കുട്ടികളില്‍ വളര്‍ത്തു പക്ഷികളെ പരിപാലിക്കുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുണ്ടാക്കുക, ഹോര്‍മോണ്‍ രഹിത മുട്ട വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കുക  എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, പഞ്ചായത്ത് അംഗം രഞ്ജിത്ത്, വെറ്ററിനറി സര്‍ജന്‍ അനില്‍ മാമന്‍, ഹെഡ്മിസ്ട്രസ്മാരായ അനിതകുമാരി, പ്രീതകുമാരി, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story