Times Kerala

 ചേര്‍ത്തല നഗരസഭ ഹരിത കര്‍മ്മസേന ത്രിദിന പരിശീലനം ആരംഭിച്ചു

 
 ഹരിത കർമസേന: ബി.പി.എൽ കുടുംബങ്ങളിൽ നിന്ന് യൂസർഫീ വാങ്ങരുതെന്ന നിർദേശം പിൻവലിച്ചു
 

ആലപ്പുഴ: ഹരിത കര്‍മ്മ സേനയെ പ്രൊഫഷണലാക്കാനുള്ള ത്രിദിന പരിശീലനത്തിനു ചേര്‍ത്തല നഗരസഭയില്‍ തുടക്കമായി. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും (കെ.എസ്.ഡബ്യു.എം.പി.) കിലയും സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ ഉത്ഘാടനം ചെയ്തു. 

ചേര്‍ത്തല  പോളിടെക്‌നിക് കോളേജിന് സമീപം അഞ്ജലി ഹോംസില്‍  നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ ജോഷി, കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, കെ. പുഷ്പകുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എസ്.സുധീപ്, ഹരിതകര്‍മസേന അംഗങ്ങള്‍, ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, കെ.എസ്.ഡബ്യു.എം.പി., കില, ഐ.ആര്‍.ടി.സി, ശുചിത്വ മിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

മാലിന്യം വേര്‍തിരിക്കല്‍, ശേഖരണം, ഗതാഗതം, ഹരിത കര്‍മ്മസേനയുടെ ആശയ വിനിമയം മെച്ചപെടുത്തല്‍, ആരോഗ്യ സുരക്ഷ, ലിംഗനീതിയും അന്തസും ഉറപ്പാക്കല്‍, ബ്രാന്‍ഡിംഗ്, മാലിന്യ പരിപാലന നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ സമൂഹ്യ സുരക്ഷ, ഹരിതമിത്രം ആപ്പ്, സംരഭകത്വ സാധ്യതകള്‍, കണക്കുകളുടെ സൂക്ഷിപ്പ് , ഉറവിട മാലിന്യ സംസ്‌കരണം സാങ്കേതിക വിദ്യകള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

Related Topics

Share this story