'കുറ്റക്കാർക്ക് ശക്തി പകർന്നത് ആര്?': ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ ബിനോയ് വിശ്വം | Dileep

സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു
Who empowered the criminals, asks Binoy Vishwam on the court verdict acquitting Dileep
Updated on

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, കുറ്റക്കാർക്ക് ശക്തി പകർന്നത് ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. സിനിമയിൽ നീതിക്കുവേണ്ടിയുള്ള സമരം ഇപ്പോഴത്തെ വിധിയോടെ അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Who empowered the criminals, asks Binoy Vishwam on the court verdict acquitting Dileep)

അതിജീവിതയ്ക്കും സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി സി.പി.ഐ. എന്നും കൂടെയുണ്ടാകും. അതിജീവിത ഉയർത്തിയ സത്യത്തിന്റെയും സ്ത്രീ സുരക്ഷയുടെയും പതാക. അത് ഉയർത്തിപ്പിടിക്കാൻ സിനിമാരംഗത്തെ കൂടുതൽ പേർ രംഗത്തുവരും. നിയമ പോരാട്ടങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേസിൽ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി. രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ പ്രതിയാക്കാൻ പോലീസ് ഗൂഢാലോചന നടത്തിയെന്നും, തന്റെ ജീവിതം തകർക്കാൻ ശ്രമം നടന്നുവെന്നും ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com