സോണി ഇന്ത്യ അഞ്ചാം തലമുറ ക്യാമറയായ ഐഎല്‍സിഇ- 7V അവതരിപ്പിച്ചു | Sony

759 ഫേസ്-ഡിറ്റക്ഷന്‍ പോയിന്‍റുകള്‍ ഉപയോഗിച്ച് ഫ്രെയിമിന്‍റെ 94% വരെ കവറേജും നല്‍കും
SONY CAMERA
TIMES KERALA
Updated on

കൊച്ചി: സോണി ഇന്ത്യ കമ്പനിയുടെ ജനപ്രിയ ആല്‍ഫ 7 ഫുള്‍-ഫ്രെയിം മിറര്‍ലെസ് നിരയിലെ അഞ്ചാം തലമുറ ക്യാമറയായ ഐഎല്‍സിഇ- 7V അവതരിപ്പിച്ചു. ഇമേജുകള്‍ക്കും വീഡിയോകള്‍ക്കും എഐ പിന്തുണയോടെയുള്ള കൃത്യതയും വേഗതയും നല്‍കുമെന്നതാണ് പ്രധാന സവിശേഷത. പുതിയതായി വികസിപ്പിച്ച 33.0 മെഗാപിക്സല്‍ എക്സ്മോര്‍ ആര്‍എസ് സിമോസ് ഇമേജ് സെന്‍സറും എഐ പ്രോസസിങ് യൂണിറ്റ് ഉള്‍ക്കൊള്ളുന്ന ബിയോണ്‍സ് എക്സ്ആര്‍2 ഇമേജ് പ്രോസസിങ് എഞ്ചിനും ഇതിലുണ്ട്. റിയല്‍-ടൈം റെക്കഗ്നിഷന്‍ എഎഫ് വഴി എഐ ഉപയോഗിച്ച് മനുഷ്യര്‍, മൃഗങ്ങള്‍/പക്ഷികള്‍, പ്രാണികള്‍, കാറുകള്‍/ട്രെയിനുകള്‍, വിമാനങ്ങള്‍ തുടങ്ങിയ ഒബ്ജെക്ടുകളെ 30% മെച്ചപ്പെടുത്തിയ കൃത്യതയില്‍ തല്‍ക്ഷണം തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും കഴിയും. 759 ഫേസ്-ഡിറ്റക്ഷന്‍ പോയിന്‍റുകള്‍ ഉപയോഗിച്ച് ഫ്രെയിമിന്‍റെ 94% വരെ കവറേജും നല്‍കും. (Sony)

മെച്ചപ്പെടുത്തിയ റീഡ്ഔട്ട് വേഗതയും ബിയോണ്‍സ് എക്സ്ആര്‍2 പ്രോസസറുമുള്ളതിനാല്‍ 30 എഫ്പിഎസ് വരെ തുടര്‍ച്ചയായ ബ്ലാക്ക്ഔട്ട്-ഫ്രീ ഷൂട്ടിങ് പുതിയ മോഡലിലൂടെ സാധ്യമാവും. സെക്കന്‍ഡില്‍ 60 തവണ വരെ എഎഫ്/എഇ കണക്കുകൂട്ടലുകളോടെയുള്ള ഹൈ-പ്രസിഷന്‍ ട്രാക്കിങ്, ഷട്ടര്‍ അമര്‍ത്തുന്നതിന് ഒരു സെക്കന്‍ഡ് മുമ്പുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന പ്രീ-ക്യാപ്ച്ചര്‍ ഫങ്ഷന്‍ എന്നിവയുമുണ്ട്. 16 സ്റ്റോപ്പ് വരെയുള്ള ഡൈനാമിക് റേഞ്ച് മികച്ച ചിത്രം ഉറപ്പാക്കും. കൃത്യമായ വര്‍ണ പുനഃസൃഷ്ടി ഉറപ്പാക്കുന്നതാണ് പുതിയ എഐ-ഡ്രൈവ് ഓട്ടോ വൈറ്റ് ബാലന്‍സ് ഫീച്ചര്‍. ഫുള്‍-ഫ്രെയിം മോഡില്‍ 7കെ ഓവര്‍ സാംപിള്‍ഡ് 4കെ 60പി റെക്കോര്‍ഡിങും എപിഎസ്സി മോഡില്‍ 4കെ 120പി റെക്കോര്‍ഡിങും സാധ്യമാവും. മികച്ച ഇമേജ് സ്റ്റെബിലൈസേഷനായി ഡൈനാമിക ആക്ടീവ് മോഡ്, വീഡിയോ റെക്കോര്‍ഡിങില്‍ വിഷയങ്ങളുടെ ഒപ്റ്റിമല്‍ കോമ്പോസിഷന്‍ നിലനിര്‍ത്തുന്ന എഐ-പവേര്‍ഡ് ഓട്ടോ ഫ്രെയിമിങ് ഫങ്ഷന്‍ എന്നിവയും സവിശേഷതകളാണ്.

പുതുതായി പുറത്തിറക്കിയ ഐഎല്‍സിഇ 7V ഒരു ഓള്‍-എറൗണ്ട് ഫുള്‍-ഫ്രെയിം ക്യാമറയ്ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്നുവെന്നും, നെക്സ്റ്റ്-ജെന്‍ ഇന്നൊവേഷനുകളും, മിന്നല്‍ വേഗതയും ആഗ്രഹിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് മികച്ച ഇമേജിങ് അനുഭവം നല്‍കുന്നതിനായി നിര്‍മിച്ച ഉപകരണമാണിതെന്നും സോണി ഇന്ത്യയുടെ ഡിജിറ്റല്‍ ഇമേജിങ് ബിസിനസ് ഹെഡ് മുകേഷ് ശ്രീവാസ്തവ പറഞ്ഞു.

ഐഎല്‍സിഇ-7 V യുടെ അതിവേഗ ഷൂട്ടിങിനെ പിന്തുണയ്ക്കുന്നതിനായി എഫ്ഇ 2870എംഎം എഫ്3.55.6 ഒഎസ്എസ് കക എന്ന ഭാരംകുറഞ്ഞ കോംപാക്റ്റ്-സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സും ഇതോടൊപ്പം സോണി പുറത്തിറക്കിയിട്ടുണ്ട്. ഐഎല്‍സിഇ-7 V ബോഡി 2025 ഡിസംബര്‍ 10 മുതല്‍ 2,55,990 രൂപ വിലയിലും, ഐഎല്‍സിഇ-7V എം കിറ്റ് 2026 ഫെബ്രുവരി മുതല്‍ 2,70,490 രൂപ വിലയിലും സോണി സെന്‍ററുകള്‍, തിരഞ്ഞെടുത്ത ക്രോമ, റിലയന്‍സ് ഔട്ട്ലെറ്റുകള്‍, ംംം.ടവീുമടേഇ.രീാ, അാമ്വീി എന്നിവ വഴി ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com