കോടതി വിധിക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമ്മാതാക്കളുടെ സംഘടന | Dileep

ഫെഫ്കയും ഇത്തരത്തിൽ തീരുമാനം എടുത്തിരുന്നു
കോടതി വിധിക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമ്മാതാക്കളുടെ സംഘടന | Dileep
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, അദ്ദേഹത്തെ തിരിച്ചെടുക്കാൻ ഒരുങ്ങി നിർമ്മാതാക്കളുടെ സംഘടനയും. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കോടതി വിധി അംഗീകരിക്കുന്നുവെന്നും, ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്നും പ്രസിഡന്റ് ബി. രാഗേഷ് അറിയിച്ചു.(Producers' association to bring back Dileep after court verdict)

"ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് കരുതുന്നത്. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചെടുക്കും." ദിലീപിന്റെ കത്ത് ലഭിച്ചാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.

ദിലീപ് നിലവിൽ സംഘടനയിൽ നിന്ന് സസ്പെൻഷനിലാണെന്നും ബി. രാഗേഷ് വ്യക്തമാക്കി. നേരത്തെ, സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ദിലീപിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com