കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, സംവിധായകൻ മേജർ രവി സന്തോഷം പങ്കുവെച്ച് രംഗത്തെത്തി. കോടതിയുടെ വിധിയെ അഭിനന്ദിച്ച അദ്ദേഹം, ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Happy with the verdict in Dileep's favor, says Major Ravi)
"നടിയെ ആക്രമിച്ച കേസിൽ ദിലീപിനനുകൂലമായ കോടതി വിധിയിൽ എനിക്ക് സന്തോഷമുണ്ട്. കോടതി കേസ് സമഗ്രമായി പരിശോധിച്ചു, അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു. കുറ്റവാളികൾക്ക് സമൂഹത്തിൽ ഒരു പാഠമായിരിക്കാൻ കഠിനമായ ശിക്ഷ ലഭിക്കണം. ദൈവം അനുഗ്രഹിക്കട്ടെ."
ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യഥാർത്ഥ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.