ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
May 1, 2024, 18:09 IST
![ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി](https://timeskerala.com/static/c1e/client/91214/uploaded/5f310af65ad4e30dd8fc35f4f85d1b89.png)
കയ്പമംഗലം: ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും പതിനെട്ടോളാം കേസുകളിലെ പ്രതിയുമായ കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജിനെ (അനു)യാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാപ്പ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ പ്രാഥമിക റിപ്പോർട്ടിന്റെയും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ ശിപാർശയുടെയും അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദ റിപ്പോർട്ട് പ്രകാരമാണ് നടപടി സ്വീകരിച്ചത്.