തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 12 വരെ മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ജനുവരി 10 ശനിയാഴ്ചയോടെ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. (Rain likely in Kerala in the coming days, Yellow alert in 2 districts)
24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിച്ചേക്കാം. അടുത്ത മൂന്ന് മണിക്കൂറിൽ തലസ്ഥാന ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദത്തിന് പുറമെ അറബിക്കടലിലെ ചക്രവാതചുഴിയും സജീവമായതാണ് മഴ സാഹചര്യം മെച്ചപ്പെടുത്തിയത്. മഴ സാഹചര്യം കണക്കിലെടുത്ത് മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.