കാസർഗോഡ് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി | Suicide

പോലീസെത്തി ഇയാളെ താഴെയിറക്കി
കാസർഗോഡ് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി | Suicide
Updated on

കാസർഗോഡ്: കോളേജ് അച്ചടക്ക നടപടിയായി സസ്പെൻഷൻ ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥിക്ക് സസ്പെൻഷൻ നോട്ടീസ് ലഭിച്ചത്. തുടർന്ന് കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.(Student threatens suicide by climbing on top of Kasaragod college building)

കോളേജിൽ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾക്കും നിയമങ്ങൾക്കും എതിരെ വിദ്യാർത്ഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് ഇയാൾക്കെതിരെ കോളേജ് അധികൃതർ ഉന്നയിച്ച ആരോപണം. ഇത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് സസ്പെൻഡ് ചെയ്തത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഏറെ നേരം വിദ്യാർത്ഥിയുമായി സംസാരിക്കുകയും അനുനയിപ്പിക്കുകയുമായിരുന്നു. ഒടുവിൽ വിദ്യാർത്ഥിയെ സുരക്ഷിതമായി താഴെയിറക്കി.

Related Stories

No stories found.
Times Kerala
timeskerala.com