Times Kerala

സന്നിധാനത്ത് കളരിപ്പയറ്റ് പ്രദർശനം ഒരുക്കി ചാവക്കാട് വല്ല ഭട്ടം കളരി സംഘം

 
296

 മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കുവാൻ എത്തി. ആദ്യമായി ഇന്നലെ വൈകുന്നേരം ചാവക്കാട് വല്ലഭട്ടം കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് പ്രദർശനമായിരുന്നു നടന്നത്. കളരി ആശാനും, കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുമായ കൃഷ്ണദാസ് ഗുരുക്കളുടെ നേതൃത്വത്തിൽ  നടന്ന പയറ്റ് കഴിഞ്ഞ 43 വർഷമായി സന്നിധാനത്ത് മുടങ്ങാതെ നടത്തിവരികയാണ്.പത്മശ്രീ ഗുരു ശങ്കര മേനോൻ സ്ഥാപിച്ച കളരിസംഘം ഇന്ന് വന്ദനം മുതൽ ഉറുമി പയറ്റു വരെയാണ് കാഴ്ചവച്ചത്.രാജീവ് ഗുരുക്കൾ, ദിനേശൻഗുരുക്കൾ, കളരി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story