പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് ; എ​ൻ​ഡി​എ മു​ന്നേ​റ്റം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തെന്ന് പി​ണ​റാ​യി വി​ജ​യ​ൻ | Pinarayi Vijayan

ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി
pinarayi vijayan
Updated on

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇതിൻ്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

എ​ല്‍​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ കൂ​ടു​ത​ല്‍ ഭ​ദ്ര​മാ​ക്കാ​നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള ജ​ന പി​ന്തു​ണ വ​ര്‍​ധി​പ്പി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Stories

No stories found.
Times Kerala
timeskerala.com