തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ജനവിധിയെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ജനങ്ങൾക്ക് വേണ്ടി കഴിയുന്നത് ചെയ്യാൻ ശ്രമിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധിയുണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
സർക്കാർ എടുത്ത നിലപാടിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും. കേരളമാകെ തെരഞ്ഞെടുപ്പ് ഫലം സമ്മിശ്രമാണ്. ബിജെപിയുടെ വരവ് നിസാരമായി കാണാൻ കഴിയില്ല. പാർട്ടിക്ക് ഏറ്റ തോൽവി തോൽവി തന്നെയാണ്.തിരുവനന്തപുരത്ത് ബിജെപി അധികാരത്തിൽ വന്നത് ഗൗരവമായി പരിശോധിക്കും. സിപിഐഎം-ബിജെപി ഡീൽ എന്നത് വിഷയത്തിൻ്റെ ഗൗരവം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.