അ​ടു​ത്ത മൂ​ന്നു ദി​വ​സം​കൂ​ടി ക​ന​ത്ത മഴയ്ക്ക് സാധ്യത; ഒന്പതു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

rain.
തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് കനത്ത മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച വ​രെ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. കൂടാതെ ശ​നി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ബുധനാഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തുടർന്ന് വ്യാഴാഴ്ച തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. 
അതിനാൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പുണ്ട്. 
 

Share this story