മൈസൂരിൽ KSRTC സ്വിഫ്റ്റ് ബസ് കത്തിനശിച്ചു: 44 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു | KSRTC

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്
മൈസൂരിൽ KSRTC സ്വിഫ്റ്റ് ബസ് കത്തിനശിച്ചു: 44 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു | KSRTC
Updated on

കോഴിക്കോട്: മൈസൂർ നഞ്ചൻകോടിന് സമീപം കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.(KSRTC Swift bus catches fire in Mysore, passengers miraculously survived)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന KL 15 A 2444 നമ്പറിലുള്ള സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോട് എത്തിയപ്പോൾ ബസിന് തീപിടിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ബസ് പൂർണ്ണമായും കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com