

പാലക്കാട്: വാളയാറിൽ കള്ളനെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മർദിച്ച .ഇതരസംസ്ഥന തൊഴിലാളി മരിച്ചു. ചത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ആണ് കൊല്ലപ്പെട്ടത്. മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മോഷണശ്രമം ആരോപിച്ചാണ് നാട്ടുകാരിൽ ചിലർ ചേർന്ന് രാംനാരായണനെ ക്രൂരമായി മർദിച്ചത്. ശരീരമാസകലം പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയോട് പ്രതികരിക്കാതെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ വാളയാർ പോലീസ് കേസെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയേക്കും. മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും ആൾക്കൂട്ട ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.