സംസ്കൃത സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങി

സംസ്കൃത സർവ്വകലാശാലയിൽ 'പ്രഗതി' ആരംഭിച്ചു
 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിന്റെയും ദിശയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ടേം സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ ഇന്റർസെക്ഷനാലിറ്റി സ്റ്റഡീസ് ആരംഭിച്ചു. പത്ത് ദിവസമാണ് കോഴ്സിന്റെ ദൈർഘ്യം. അംഗീകൃത സർവ്വകലാശാല ബിരുദം നേടിയ പൊതുജനങ്ങൾ, പൊതുപ്രവർത്തകർ, ഗവേഷകർ, അധ്യാപകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുമുളളവരാണ് കോഴ്സിൽ പങ്കെടുക്കുന്നത്. ഉമ ചക്രവർത്തി, പി. സനൽ മോഹൻ, എം. കുഞ്ഞാമൻ, എസ്. ആനന്ദി, കെ. എൻ. ഗണേഷ്, ടി. എം. യേശുദാസൻ, അക്കയ് പത്മശാലി, മോഹൻ ഗോപാൽ, ജസ്റ്റിസ് മാത്യു, ബിന്ദു മേനോൻ, ബിനിത തമ്പി, സ്വാതി കാമ്പിൾ, ഉമ്മൾ ഫായിസ്, സിന്ധു ജോസ്, ശാരദ ദേവി, കൗസ്തവ് ബക്ഷി, രേഷ്മ ഭരദ്വാജ്, ശീതൾ എസ്. കുമാർ, കെ. നിവേദിത, ദിനു വെയിൽ, ഉത്തര ഗീത, പി. എം. ആരതി, ഇ. ദീപ എന്നിവർ കോഴ്സിൽ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും. മീര വേലായുധൻ, അനഘ്, പ്രൊഫ. കെ. എം. ഷീബ എന്നിവർ കോഴ്സിന് നേതൃത്വം നൽകും. കോഴ്സ് 26ന് സമാപിക്കും.

 സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ ആർട്ട് എക്സിബിഷൻ 'ഓഞ്ചെ' ആരംഭിച്ചു


ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ വിഷ്വൽ ആർട്സ് വിഭാഗത്തിലെ ബി. എഫ്. എ. ( 2019-2023 ബാച്ച് ) വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ആർട്ട് എക്സിബിഷൻ 'ഓഞ്ചെ' ആരംഭിച്ചു. കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആർട്ട് എക്സിബിഷൻ ചെയർമാൻ മുരളി ചിരോത്ത് ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി കാറ്റലോഗിന്റെ പ്രകാശനം നിർവ്വഹിച്ചു. വിഷ്വൽ ആർട്സ് വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരുന്നു. സ്റ്റുഡന്റ്സ് സർവ്വീസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. സാജു തുരുത്തിൽ, ഡോ. ഷാജു നെല്ലായി, എ. എസ്. അഞ്ചൽ അശോക്, പി. ആർ. വൈശാഖ് എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാലയിലെ 43 അവസാന വർഷ ബി. എഫ്. എ. വിദ്യാർത്ഥികൾ ( 2019-2023 ബാച്ച് ) കോഴ്സിന്റെ ഭാഗമായി ചെയ്ത കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക. പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഭാഗങ്ങളിലായി 150 ഓളം കലാസൃഷ്ടികളാണ് പ്രദർശനത്തിലുണ്ടാവുക. പ്രദർശനം മാർച്ച് 24ന് അവസാനിക്കും. തുളു ഭാഷയിലുളള വാക്കാണ് 'ഓഞ്ചെ'. 'ഒന്നച്ച്' എന്നാണ് ഈ വാക്കിന്റെ അർത്ഥം.

Share this story