Times Kerala

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാർ കുറ്റസമ്മതം നടത്തും​: എം.എസ്.എഫ്

 
സ്‌ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നു; എംഎസ്‌എഫ് നേതൃത്വത്തിനെതിരെ പരാതിയുമായി വനിതാ നേതാക്കൾ

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിച്ചപ്പോൾ യഥാർഥത്തിൽ കുറ്റസമ്മതമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു. ചോദ്യ പേപ്പർ ചോർന്നുവെന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ആരാഞ്ഞത്.

പരീക്ഷ സുതാര്യമായി നടത്താനായി എന്തല്ലാം നടപടികൾ കൈകൊണ്ടു എന്നതുൾപ്പടെ ചില സുപ്രധാന ചോദ്യങ്ങൾ ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി കേന്ദ്ര സർക്കാറും നാഷനൽ ടെസ്റ്റിങ് ഏജൻസിയും നൽകുന്നതോടെ പരീക്ഷ നടത്തിപ്പിലുള്ള ക്രമക്കേടുകൾ കൂടുതൽ തെളിയുമെന്ന് എം.എസ്.എഫ് പറഞ്ഞു.

Related Topics

Share this story