40 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ
Tue, 14 Mar 2023

മൂന്നാർ: വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി മാങ്കുളം സ്വദേശി അറസ്റ്റിൽ. പെരുമ്പൻകുത്ത് ഇറകുളത്ത് വീട്ടിൽ എയ്ഞ്ചൽ റോയ് എന്ന 44-കാരനെയാണ് എക്സൈസ് സംഘം മൂന്നാർ ബൈപാസിൽവെച്ച് പിടികൂടിയത്. മൂന്നാറിലെ സർക്കാർ മദ്യവില്പന ശാലയിൽനിന്ന് പലതവണയായി വാങ്ങിയ മദ്യം മാങ്കുളത്ത് ചില്ലറ വില്പനക്കായി കൊണ്ടുപോകുകയായിരുന്നു. ഇയാൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.