Times Kerala

 താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു 

 
 താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു 
 കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരം കയറുകയായിരുന്ന കാറിനാണ് ഒമ്പതാം വളവിൽ വച്ച് തീപിടിച്ചത്. സംഭവത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍തന്നെ തീ ആളിക്കത്തി. മലപ്പുറം സ്വദേശിയുടെ കാറാണെന്നാണ് വിവരം.കല്‍പ്പറ്റയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും കാര്‍ പൂർണമായും കത്തിനശിച്ചിരുന്നു

Related Topics

Share this story