Times Kerala

 ഉപതെരഞ്ഞെടുപ്പ്: 30 ന് അവധി പ്രഖ്യാപിച്ചു

 
 തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നവംബര്‍ എട്ട് വരെ പേര് ചേര്‍ക്കാം
 

പാലക്കാട് ജില്ലയില്‍ മെയ് 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-എട്ട് ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-17 പറയമ്പള്ളം, കരിമ്പ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്-ഒന്ന് കപ്പടം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-മൂന്ന് കല്ലമല, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-10 അകലൂര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 29 നും 30 നും അവധി ആയിരിക്കും.

മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-എട്ട് ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-17 പറയമ്പള്ളം, കരിമ്പ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്-ഒന്ന് കപ്പടം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-മൂന്ന് കല്ലമല, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-10 അകലൂര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ മെയ് 29 മുതല്‍ 31 വരെ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ സമയപരിധിയില്‍ പ്രദേശത്ത് മദ്യ വില്‍പ്പന ശാലകള്‍ അടച്ചിടാനാണ് നിര്‍ദേശം. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ മദ്യ വില്‍പനയോ വിതരണമോ പാടില്ല. വ്യക്തികള്‍ക്ക് മദ്യം സംഭരിച്ചു വെക്കുന്നതിനും നിരോധനമുണ്ട്.

ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-എട്ട് ബമ്മണ്ണൂര്‍, മുതലമട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-17 പറയമ്പള്ളം, കരിമ്പ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്-ഒന്ന് കപ്പടം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-മൂന്ന് കല്ലമല, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-10 അകലൂര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്ത് വരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ നല്‍കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജീവനക്കാർ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം വോട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കേണ്ടതാണ്.

Related Topics

Share this story