Times Kerala

 ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

 
ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്
കൂ​ത്തു​പ​റ​മ്പ്: ന​ര​വൂ​രി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ചെ​റു​വ​ള​ത്ത് ഹൗ​സി​ൽ സി. ​വി​നീ​ഷി​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.  ഞാ​യ​റാ​ഴ്ച രാ​ത്രി 11.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​നീ​ഷും രാ​ജ​ന്റെ മ​ക​ൻ ബി.​ജെ.​പി അ​നു​ഭാ​വി​യാ​യ പി. ​സ​നീ​ഷും ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ചി​രു​ന്നു. പ​ട​ക്കം പൊ​ട്ടി​ച്ച​തി​ലു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

സ​മീ​പ​ത്തെ സി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ ഞ​ള്ളി​രാ​ജ​ന്റെ ക​ട​യു​ടെ മു​ന്നി​ൽ റീ​ത്ത് വ​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. വി​നീ​ഷി​ന്റെ വീ​ടി​ന്റ ഷീ​റ്റ് കൊ​ണ്ട് നി​ർ​മ്മി​ച്ച കാ​ർ​പോ​ർ​ച്ചി​ന് കേ​ടു​പാ​ടു​ക​ൾ സംഭവിച്ചിട്ടുണ്ട്. സ​മീ​പ​ത്തു​നി​ന്ന് പൊ​ട്ടാ​തെ ഒ​രു സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച കാ​ല​ത്ത് ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്ത് പ​ച്ചി​ല​ക​ൾ കൊ​ണ്ടു​ള്ള റീ​ത്ത് കാ​ണ​പ്പെ​ട്ട​ത്. മ​ക​നോ​ടു​ള്ള വി​രോ​ധം കാ​ര​ണ​മാ​കാം റീ​ത്ത് വെ​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് എ.​സി.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. 

Related Topics

Share this story