HomeKeralaതിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം: അന്വേഷണം...

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം: അന്വേഷണം | Newborn baby

തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിശോധന നടത്തിയതും.(Body of newborn baby found in Thiruvananthapuram Medical College parking lot)

മാസം തികയാതെ പ്രസവിച്ച ശേഷം മരിച്ച കുഞ്ഞിന്റെ മൃതദേഹമാണിത്. ആശുപത്രി അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം എങ്ങനെയാണ് ഇവിടെ എത്തിയത് എന്നത് സംശയമുണർത്തുന്നുണ്ട്. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു:

Clickable Info Box