Times Kerala

 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കൊ​ടി​കെ​ട്ടു​ന്ന​തി​നി​ടെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വീ​ണു​മ​രി​ച്ചു

 
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കൊ​ടി​കെ​ട്ടു​ന്ന​തി​നി​ടെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വീ​ണു​മ​രി​ച്ചു
 

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടി​ക​ള്‍ കെ​ട്ടു​ന്ന​തി​നി​ടെ കോ​ണി​യി​ല്‍ നി​ന്ന് താ​ഴെ വീ​ണ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു.

അ​ഴി​മാ​വ് ഒ​റ്റാ​ലി ശേ​ഖ​ര​ന്‍റെ മ​ക​ന്‍ ശ്രീ​രം​ഗ​നാ​ണ് (57) മ​രി​ച്ച​ത്. തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒരുക്കങ്ങൾ  നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

അ​ഴി​മാ​വി​ല്‍ നി​ന്നാ​യി​രു​ന്നു പ​ര്യ​ട​നം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി അ​ല​ങ്കാ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്രീ​രം​ഗ​ൻ അപകടത്തിൽപ്പെട്ടത്.   കോ​ണി​യി​ല്‍ നി​ന്ന് താ​ഴെ വീ​ണ ശ്രീ​രം​ഗ​നെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Related Topics

Share this story