വ്യാജ വാഗ്ദാനങ്ങൾ നൽകി പീഡിപ്പിച്ചു, ശരീരത്തിൽ നിരവധി മുറിവുകൾ : രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിലെ FIRൻ്റെ വിവരങ്ങൾ പുറത്ത് | FIR

ഒറ്റപ്പെട്ട ഹോം സ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയി
Details of the FIR in the second rape case against Rahul Mamkootathil are out
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവന്നു. 2023-ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരമായ പീഡനമാണ് നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിൽ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.(Details of the FIR in the second rape case against Rahul Mamkootathil are out)

ഇരയുടെ ടെലിഗ്രാം നമ്പർ വാങ്ങിയ ശേഷം വ്യാജ വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി, അവധിക്ക് യുവതി നാട്ടിലെത്തിയപ്പോൾ ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ട ഹോം സ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാറിൽ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. അനുവാദമില്ലാതെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേരളത്തിന് പുറത്ത് കഴിയുന്ന 23 വയസ്സുള്ള യുവതി, ഇ-മെയിൽ വഴിയാണ് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനും സോണിയാ ഗാന്ധിക്കും പരാതി നൽകിയത്. പരാതി കെ.പി.സി.സി. അധ്യക്ഷൻ പോലീസിന് കൈമാറിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ബലാത്സംഗ വകുപ്പ് ചുമത്തി കേസെടുത്തത്. ഡി.വൈ.എസ്.പി. സജീവനാണ് അന്വേഷണ ചുമതല.

ഇൻസ്റ്റാഗ്രാമിലൂടെയുള്ള സൗഹൃദത്തിലൂടെ രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് വഞ്ചിച്ചെന്നുമാണ് പരാതി. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പോലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പുതിയ കേസ് രജിസ്റ്റർ ചെയ്തതും, യുവതി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുൽ സ്ഥിരം കുറ്റവാളിയാണെന്ന വാദവും മുൻകൂര്‍ ജാമ്യം ലഭിക്കുന്നതിൽ രാഹുലിന് കുരുക്കാകും.

രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റർ ചെയ്ത കാര്യവുമടക്കം ചൂണ്ടികാണിച്ചായിരിക്കും പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർക്കുക. ജാമ്യ ഹർജിയിലെ വാദം പൂർത്തിയാക്കിയ ശേഷമായിരിക്കും കോടതി വിധി പറയുക.

Related Stories

No stories found.
Times Kerala
timeskerala.com