'രാഹുലും ഫെന്നിയും ഉൾപ്പെടുന്ന സംഘത്തിൽ ഹെഡ്മാഷും ഉണ്ട്': ഷാഫി പറമ്പിലിനെതിരെ EN സുരേഷ് ബാബു | Rahul Mamkootathil

ഷാഫിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു
EN Suresh Babu against Shafi Parambil on Rahul Mamkootathil issue
Updated on

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വിഷയത്തിൽ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്ത്. രാഹുലും ഫെന്നി നൈനാനും ഉൾപ്പെടുന്ന സംഘത്തിൽ 'ഹെഡ്മാഷും' ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയ എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തലുകൾ സി.പി.എം. നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് സുരേഷ് ബാബു പറഞ്ഞു.(EN Suresh Babu against Shafi Parambil on Rahul Mamkootathil issue)

"രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു. അത് ഷഹനാസ് തുറന്നു പറഞ്ഞു." ഷാഫി പറമ്പിൽ അന്ന് നടപടി എടുത്തിരുന്നെങ്കിൽ ഒരു പെൺകുട്ടിക്കും ഈ ഗതി വരില്ലായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണ്.

ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയമാണ്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വായ തുറക്കാതിരിക്കാൻ ഷാഫി സംഘം അനുയായികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളെയും സി.പി.എം. ജില്ലാ സെക്രട്ടറി ചോദ്യം ചെയ്തു.

"പത്തനംതിട്ടക്കാരനെ പാലക്കാട് കൊണ്ടുവന്നു മത്സരിപ്പിക്കുന്നു. ഇതെല്ലാം ആരുടെ താൽപ്പര്യമാണ്? ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ല. വസ്ത്രം പോലും മാറി മാറി ഉപയോഗിക്കുന്നവരാണ് ഇരുവരും. പൊതു സമൂഹം അപ്പോൾ സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?" എന്നും സുരേഷ് ബാബു ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com