പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി. ഷാഫി പറമ്പിലിനെതിരെ ബി.ജെ.പി.യും രംഗത്ത്. രാഹുലിനെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങളിൽ ഷാഫി പറമ്പിൽ എം.പി. മറുപടി പറയണമെന്ന് ബി.ജെ.പി. പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.(BJP against Shafi Parambil over Rahul Mamkootathil issue)
സംരക്ഷണം: രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ തന്നെ പറയുന്നുണ്ട്. ഇതിനോട് ഷാഫി മറുപടി പറയണം. ഷാഫിയുടെ രഹസ്യങ്ങൾ രാഹുലിന് അറിയാവുന്നത് കൊണ്ടാകാം ഷാഫി പിന്തുണ നൽകുന്നത് എന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. "ഹെഡ് മാസ്റ്റരും കുട്ടിയുമാണ് രണ്ടു പേരും" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇരുവരുടെയും ബന്ധത്തെയും അദ്ദേഹം വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെയും പ്രശാന്ത് ശിവൻ വിമർശിച്ചു. പോലീസ് രാഹുലിനെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ്. രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.