കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒ.പി. വിഭാഗത്തിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം താറുമാറായി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഘങ്ങളാണ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്. അത്യാഹിത വിഭാഗം, ഒ.പി. കൗണ്ടർ എന്നിവിടങ്ങളിൽ നിന്ന് ഇരു വിഭാഗവും ഏറ്റുമുട്ടിയതോടെ ഏതാണ്ട് അരമണിക്കൂറോളം ആശുപത്രിയിലെ പ്രവർത്തനം തടസ്സപ്പെട്ടതായി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ അറിയിച്ചു.(Gangs clash at Kasaragod General Hospital, 8 arrested)
ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പരാതിയുണ്ട്. സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു.