സർക്കാർ തിയേറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവം : സൈബർ സെൽ അന്വേഷണം ആരംഭിച്ചു | CCTV

കെ.എസ്.എഫ്.ഡി.സി ആഭ്യന്തര അന്വേഷണം തുടങ്ങി
സർക്കാർ തിയേറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവം : സൈബർ സെൽ അന്വേഷണം ആരംഭിച്ചു | CCTV
Updated on

തിരുവനന്തപുരം: തലസ്ഥാനത്തെ സർക്കാർ തിയേറ്ററുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ചോർന്ന് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. വിവിധ തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോർന്നത്. സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.(Cyber ​​Cell begins investigation into CCTV footage from government theaters appearing on pornographic websites)

ദൃശ്യങ്ങൾ ചോർന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തിയറ്ററുകളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് സിനിമ കാണുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്.

ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ അതല്ലെങ്കിൽ ഹാക്കിംഗിലൂടെയോ ആയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിയറ്ററിലെത്തിയവരുടെ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള ഈ സംഭവം അതീവ ഗുരുതരമാണ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) അറിയിച്ചു.

ആഭ്യന്തര അന്വേഷണത്തിനുശേഷം പോലീസിൽ ഔദ്യോഗികമായി പരാതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കെ.എസ്.എഫ്.ഡി.സി. എം.ഡി. അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com