കോഴിക്കോട്: പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജു എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. ഇതിൽ കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി മാത്രം 18 കുത്തുകളുണ്ട്.(Biju Murder Case Postmortem Reveals Forty Five Wounds As Family Alleges Drug Mafia Retaliation)
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ലഹരി സംഘമാണെന്ന ഗുരുതര ആരോപണവുമായി ബിജുവിന്റെ കുടുംബം രംഗത്തെത്തി.
ഈ പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമായിരുന്നുവെന്നും ഇതിനെ ബിജു നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും ബിജുവിന്റെ അമ്മ വെളിപ്പെടുത്തി. വീടിനോട് ചേർന്നുള്ള മൈതാനത്ത് പരസ്യമായി മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും എത്തുന്നവരെക്കുറിച്ച് ഇയാൾ രഹസ്യവിവരം കൈമാറിയിരുന്നു എന്നും ഇവർ പറയുന്നു.
Story Summary
A post-mortem examination revealed 45 wounds, including 18 stabs to the neck, on the body of Biju, who was found murdered in a single-room house in Kozhikode Palayam. The victim’s family alleged that a local drug cartel targeted him in retaliation for tipping off the police about open drinking and drug abuse in the area.


