വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഭാര്യ ഉഷാ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ഞായറാഴ്ച ജനിച്ച ആൺകുഞ്ഞിന് ‘അലക് നീൽ വാൻസ്’ എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്.മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു കുഞ്ഞിന്റെ ജനനം.(US Vice President JD Vance Wife Usha Welcome Fourth Child Baby Boy)
എക്സ് പ്ലാറ്റ്‌ഫോമിലൂടെ ജെഡി വാൻസ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. “ഉഷയും കുഞ്ഞും സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു. തങ്ങളുടെ പുതിയ അനിയനെ കാണാൻ കഴിഞ്ഞതിൽ മൂത്ത കുട്ടികൾ അതീവ സന്തോഷത്തിലാണ്,” വാൻസ് കുറിച്ചു. മികച്ച പരിചരണം നൽകിയ വാൾട്ടർ റീഡ് ആശുപത്രിയിലെ ഡോക്ടർമാർക്കും സ്റ്റാഫിനും വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിനും ദമ്പതികൾ നന്ദി അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഇതിനുമുമ്പ് 1870-ൽ ഉലിസസ് എസ്. ഗ്രാന്റ് പ്രസിഡന്റായിരുന്ന കാലത്ത് അന്നത്തെ വൈസ് പ്രസിഡന്റ് ഷൂയ്‌ലർ കോൾഫാക്സിനാണ് പദവിയിലിരിക്കെ കുഞ്ഞ് ജനിച്ചത്. അലക് നീൽ കൂടി എത്തിയതോടെ വാൻസ് കുടുംബം ആറ് അംഗങ്ങളായി വികസിച്ചു. ഇവാൻ ( 2017), വിവേക് ( 2020) എന്നീ രണ്ട് ആൺകുട്ടികളും, മിരാബെൽ ( 2021) എന്ന മകളും വാൻസ്-ഉഷ ദമ്പതികൾക്കുണ്ട്. യേൽ ലോ സ്കൂളിൽ ഒരുമിച്ച് പഠിക്കുന്നതിനിടയിലാണ് ഒഹായോ സ്വദേശിയായ ജെഡി വാൻസും ഇന്ത്യൻ വംശജരുടെ മകളായ ഉഷയും തമ്മിൽ പരിചയപ്പെടുന്നത്. 2013-ൽ ഇരുവരും ബിരുദം നേടുകയും തൊട്ടടുത്ത വർഷം അതായത് 2014-ൽ ഒരു ഹിന്ദു പുരോഹിതന്റെയും കത്തോലിക്കാ വൈദികന്റെയും സാന്നിധ്യത്തിൽ മിശ്രവിവാഹിതരാവുകയും ചെയ്തു.
Story Summary
US Vice President JD Vance and his wife Usha Vance welcomed their fourth child, a baby boy named Alec Neel Vance, born at Walter Reed Medical Center. This birth is historically significant as it marks the first time in over 150 years that a sitting US Vice President has welcomed a child while in office. The couple, who married in 2014, are now a family of six.


