Times Kerala

 നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 
 വ്യാ​പാ​ര സ്ഥാപ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന : നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
  മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് നെന്‍മേനി പഞ്ചായത്ത് പരിധിയില്‍ ചുള്ളിയോട് ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 10000 രൂപ പിഴയും ഈടാക്കി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും നെന്‍മേനി പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. എന്‍ഫോഴ്സ്മെന്റ് ടീം ഹെഡ് വി.എ നജീബ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റഹീം ഫൈസല്‍, ടീം അംഗം കെ.എ.തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഷ്ന എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

Related Topics

Share this story